വിനോദയാത്ര ദുരന്തത്തില്‍ കലാശിച്ചു

വിനോദയാത്ര ദുരന്തത്തില്‍ കലാശിച്ചു. മതിലകത്ത് നിന്ന് വിനോദയാത്രക്ക് പോയ ആറംഗസംഘത്തില്‍ രണ്ടുപേര്‍ വാഴച്ചാല്‍ പുഴയില്‍ മുങ്ങി മരിച്ചു. കയ്പമംഗലം വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ടില്‍ അബ്ബാസിന്റെ മകന്‍ അമല്‍,കൂളിമുട്ടം സ്വദേശി തായവള്ളില്‍ ശിവരാമന്റെ മകന്‍ ശരത് എന്നിവരാണ് മരിച്ചത്. ശേനിയാഴ്ച ഉച്ചക്12ഓടെയാണ് മതിലകം സെന്റ്‌.ജോസഫ്‌ സ്കൂളിലെ കൂട്ടുകാരായ ആറംഗ സംഘം ആതിരപ്പള്ളിയിലേക്ക് പുറപ്പെട്ടത്. വാഴച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ പുഴ മുറിച്ചു കടന്ന് മറുവശത്തെ തുരുത്തിലേക്ക് പോവുകയായിരുന്നു. തുരുതിനപ്പുറത്തെ കയത്തിലേക്ക് കാല്‍വഴുതി വീണ അമലും ശരത്തും മുങ്ങി താഴുകയായിരുന്നു. കൂട്ടുകാര്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ എത്തി ഇവരെ പോക്കിയെടുതെങ്കിലും മരണം സംഭവിച്ചിരുന്നു..

ചെന്ത്രാപ്പിന്നിയില്‍ അടച്ചിട്ട വീടുകളില്‍ മോഷണം...
ചെന്ത്രാപ്പിന്നിയില്‍ അടച്ചിട്ട വീടുകളില്‍ മോഷണം... ചെന്ത്രാപ്പിന്നി സെന്ററിനു കിഴക്ക് കൂട്ടുങ്ങപറമ്പില്‍ സാജിദ്, പടമാട്ടുമ്മല്‍ തോമസ്‌ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിട്ടുള്ളത്. തൈക്കാട്ടില്‍ ബിജുപോളിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഈ മൂന്നു വീടുകളിലും ആഴ്ചകളായി താമസമില്ല. തോമസിന്‍റെ വീട്ടില്‍നിന്നു ലാപ്ടോപ്പും 15,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. സാജിതിന്‍റെ വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്ത മോഷ്ടാക്കള്‍ എല്ലാ മുറികളിലും സാധനങ്ങള്‍ വലിച്ചുവാരി ഇട്ടിട്ടുണ്ട്. ബിജുപോളിന്റെ വീടിന്‍റെ മുന്‍വാതില്‍ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. മതിലകം പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.
ജലവിതരണ സ്വകാര്യ വല്‍ക്കരണത്തിനെതിരെ മാര്‍ച്ച്
ജലവിതരണ സ്വകാര്യ വല്‍ക്കരണത്തിനെതിരെ മാര്‍ച്ച് ജലവിതരണം സ്വകാര്യവല്ക്കരിക്കുന്നതിനെതിരെ AIYF മതിലകം വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. 'കുടിവെള്ളം ജനതയുടെ ജന്മാവകാശം' എന്ന പ്രമേയത്തിലാണ് സമരം നടന്നത്. ജില്ലാ സെക്രട്ടറി ടി.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള മഹിളാ സംഘം സെക്രട്ടറി ഷീലവിജയകുമാര്‍, ജില്ലാകമ്മിറ്റി അംഗം സുനന്ദരാജന്‍, ഇ.ടി.ടൈസന്‍ എന്നിവര്‍ സംസാരിച്ചു...
ഉപതെരഞ്ഞെടുപ്പ്:കയ്പമംഗലത്ത് 67.88%,ഏടത്തിരുതിയില്‍ 67.1%പോളിംഗ്
ഉപതെരഞ്ഞെടുപ്പ്:കയ്പമംഗലത്ത് 67.88%,ഏടത്തിരുതിയില്‍ 67.1%പോളിംഗ് ക്യ്പമംഗലത്ത് നാലാം വാര്‍ഡിലും ഏടത്തിരുത്തി പന്ത്രണ്ടാം വാര്‍ഡിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ 60 ശതമാനത്തിനു മുകളില്‍ പോളിംഗ് നടന്നു. ക്യ്പമംഗലത്ത് 1236 വോട്ടര്‍മാരില്‍ 839 പേരും ഏടത്തിരുതിയില്‍ 1296 വോട്ടര്‍മാരില്‍ 869 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ എട്ടിന് ക്യ്പമംഗലത്ത് പഞ്ചായത്ത് ഹാളിലും ഏടത്തിരുതിയില്‍ SRV സ്കൂളിലും വോട്ട്എണ്ണല്‍ നടക്കും.
ആംബുലന്‍സുകള്‍ അപകടത്തില്‍ പെട്ട് അഞ്ചു പേര്‍ക്ക് പരിക്ക്.
രോഗികളുമായി പോയ ആംബുലന്‍സുകള്‍ അപകടത്തില്‍ പെട്ട് അഞ്ചു പേര്‍ക്ക് പരിക്ക്. ദേശീയപാത 17ല്‍ വലപ്പാട് മുരിയാംതോടിനു സമീപത്തും ചെന്ത്രാപ്പിന്നിയിലും ആണ് അപകടം ഉണ്ടായത്. തളിക്കുളത്ത് നിന്ന് കരീപരംബില്‍ ചാത്തന്റെ ഭാര്യ കൊച്ചമ്മു എന്നാ രോഗിയുമായി വിവേകാനന്ദ സേവാ കേന്ദ്രത്തിന്റെ ആംബുലന്‍സ് നിയന്ത്രണം തെറ്റി മതിലില്‍ ഇടിക്കുകയായിരുന്നു. ഈ അപകടത്തില്‍ ഡ്രൈവര്‍ വാളിപരംബില്‍ സുനില്‍ മകന്‍ മിഥുന്‍,കരയാംവട്ടത്ത് മണികണ്ടന്‍ മകന്‍ നകുലന്‍,കൊച്ചമ്മുവിന്റെ മകന്‍ രാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഈ ആളുകളുമായി പോയിരുന്ന ആക്ട്സ് ചെന്ത്രാപ്പിന്നി യുണിറ്റിന്റെ ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന KSRTC ബസില്‍ ഇടിച്ചാണ് രണ്ടാമത്തെ അപകടം. ഡ്രൈവര്‍ പെരിഞ്ഞനം വീരത്തടു വഴിയില്‍ സഗീര്‍ മകന്‍ ഷെരീഫ്, കൂരിക്കുഴി പുതിയവീട്ടില്‍ അബ്ദുല്‍സലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പുന്നക്കബസാറിലെ ആക്ട്സ് വാഹനത്തില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ദേശീയപാത 17ല്‍ വലപ്പാട് മുരിയാംതോടിനു സമീപത്തും ചെന്ത്രാപ്പിന്നിയിലും ആണ് അപകടം ഉണ്ടായത്. തളിക്കുളത്ത് നിന്ന് കരീപരംബില്‍ ചാത്തന്റെ ഭാര്യ കൊച്ചമ്മു എന്നാ രോഗിയുമായി വിവേകാനന്ദ സേവാ കേന്ദ്രത്തിന്റെ ആംബുലന്‍സ് നിയന്ത്രണം തെറ്റി മതിലില്‍ ഇടിക്കുകയായിരുന്നു. ഈ അപകടത്തില്‍ ഡ്രൈവര്‍ വാളിപരംബില്‍ സുനില്‍ മകന്‍ മിഥുന്‍,കരയാംവട്ടത്ത് മണികണ്ടന്‍ മകന്‍ നകുലന്‍,കൊച്ചമ്മുവിന്റെ മകന്‍ രാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഈ ആളുകളുമായി പോയിരുന്ന ആക്ട്സ് ചെന്ത്രാപ്പിന്നി യുണിറ്റിന്റെ ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന KSRTC ബസില്‍ ഇടിച്ചാണ് രണ്ടാമത്തെ അപകടം. ഡ്രൈവര്‍ പെരിഞ്ഞനം വീരത്തടു വഴിയില്‍ സഗീര്‍ മകന്‍ ഷെരീഫ്, കൂരിക്കുഴി പുതിയവീട്ടില്‍ അബ്ദുല്‍സലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പുന്നക്കബസാറിലെ ആക്ട്സ് വാഹനത്തില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്യ്പമംഗലത്ത് UDF,ഏടത്തിരുതിയില്‍ LDF
ക്യ്പമംഗലത്ത് UDF,ഏടത്തിരുതിയില്‍ LDF ക്യ്പമംഗലത്തും ഏടത്തിരുതിയിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ UDFഉം LDFഉം സീറ്റുകള്‍ നിലനിര്‍ത്തി. ക്യ്പമംഗലത്ത് നാലാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രെസിലെ കെ.കെ.ഉമ 88വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്‌.സിപി എമ്മിലെ സുധാകുല്‍ദീപ്കുമാറായിരുന്നു തൊട്ടടുത്ത എതിരാളി. ഉമക്ക് 325ഉം സുധക്ക് 237വോട്ടുമാണ് ലഭിച്ചത്. മുസ്ലിംലീഗിന്‍റെ ഹസീനജമാലുദ്ദീന്‍ 200 വോട്ടും വെല്‍ഫയര്‍ പാര്‍ട്ടിയുടെ സാജിത അബ്ദുരസാക്ക് 74 വോട്ടും നേടി. മുന്‍പഞ്ചായത്ത് അംഗം സജിത ഷെമീര്‍ യോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏടത്തിരുത്തി 12 വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ടി.കെ.ചന്ദ്രബാബുവാന് വിജയിച്ചത്. 58 വോട്ട് ഭൂരിപക്ഷം. BJPയിലെ ജ്യോതിബാസ് തേവര്‍കാട്ടിലാണ് രണ്ടാംസ്ഥാനത്ത്. 237ആണ് നേടിയ വോട്ട്. കോണ്‍ഗ്രെസിലെ ബാലന്‍ മുത്താംപറമ്പില്‍ 168വോട്ടും സിപിഎം റിബല്‍ ബാലന്‍ കുന്നുപരംബില്‍ 161 വോട്ടും നേടി.
+2 റിസള്‍ട്ട്: തീരദേശത്ത് മികച്ച വിജയം
+2 റിസള്‍ട്ട്: തീരദേശത്ത് മികച്ച വിജയം ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ തീരദേശത്തെ സ്കൂളുകള്‍ക്ക് തിളക്കമാര്‍ന്ന ജയം. തളിക്കുളം ഗവ. സ്കൂളിനു 97%, ചെന്ത്രാപ്പിന്നി ഹൈസ്കൂളിനു 98.3%, ചാമക്കാല ഗവ.സ്കൂളിനു 64.1%, കയ്പമംഗലം ഫിഷറീസ് സ്കൂളിനു 81%, പെരിഞ്ഞനം RMVHS നു 94%, കഴിമ്പ്രം VPM SNDP സ്കൂളിനു 90%,നാട്ടിക എസ്സെന്‍ ട്രസ്റ്റില്‍ 86%, വലപ്പാട് VHS സ്കൂളില്‍ 89.6%, നാട്ടിക ഗവ.ഫിഷറീസില്‍ 80%,എന്നിങ്ങനെയാണ് വിജയം. തളിക്കുളം ഗവ.സ്കൂളിലെ അനു കെ.പി, ഐശ്വര്യ ടി.പി, നാട്ടിക ഗവ.ഫിഷരീസിലെ എ.യു.നിവേദ്യ എന്നിവര്‍ എല്ലാ വിഷയാതിലും A+നേടി